വ്യാപാരമേഖലയിലെ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടുള്ള വ്യാപാരിവിരുദ്ധ ഉദ്യോഗസ്ഥ ഇടപെടലുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈ മാസം 27ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ആയിരത്തിലധികം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, ട്രഷറര്‍ ഇ ഹൈദ്രു എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 10ന് യെസ്ഭാരത് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. ധര്‍ണ ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്യും.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനം പിന്‍വലിക്കുക, നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ചുമത്തിയത് പിന്‍വലിക്കുക, ജി എസ് ടി ടെസ്റ്റ് പര്‍ച്ചേഴ്സ് അവസാനിപ്പിക്കുക, അമിത വൈദ്യുതി നിരക്ക് പിന്‍വലിക്കുക, ജി എസ് ടി പരിഷ്‌ക്കാരങ്ങള്‍ ഒഴുവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.