ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

0

ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധിയാണ്. റേഷന്‍ കടകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇന്ന് തുറക്കും. നാളെ അവധിയാണ്. മാവേലി സ്റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധിയാണ്. പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസര്‍വകലാശാലകള്‍ അറിയിച്ചു.

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ?ഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോ?ഗ്യ സര്‍വകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. ജൂണ്‍ 29 ന് കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്‍എല്‍ബി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. സാങ്കേതിക സര്‍വകലാശാലയുടെ മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ 30, ജൂലൈ ഏഴ്, 11 തിയതികളില്‍ നടക്കും. എംജി, കൊച്ചി സര്‍വകലാശാലകള്‍ പുതിയ തിയതി പിന്നീട് അറിയിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!