കൊന്നിട്ട ഇരയെ വെച്ച് കാത്തിരിന്നിട്ടും കടുവ എത്തിയില്ല:ഭീതി മാറാതെ ഒരു നാട്

0

ഒരാഴ്ചയായി മീനങ്ങാടി- പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടാനായില്ല. വളര്‍ത്തുമൃഗങ്ങളെ പിടികൂടിയ സിസിയിലും, താഴെ അരിവയലിലും രണ്ട് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കൂട് വെച്ചതിന് ശേഷം കടുവ പ്രദേശത്തേക്ക് എത്തിയിട്ടില്ല.കടുവ കാട് കയറിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കടുവാ ഭയത്താല്‍ പഴുത്തു തുടങ്ങിയ കാപ്പി പറിക്കാന്‍ കഴിയാതെ കണ്‍മുന്നില്‍ കാപ്പി നിലത്ത് വീണ് പോകുന്ന കാഴ്ച കണ്ടിരിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് കര്‍ഷകരും പറയുന്നു. കാപ്പി പറിക്കാന്‍ വൈകിയതോടെ ഇടക്ക് പെയ്ത ചാറ്റല്‍ മഴയും, രാവിലെയുള്ള മഞ്ഞ് വീഴ്ചയും കാരണം കാപ്പി പറിക്കുന്നതിന് മുമ്പെ പുതിയ പൂക്കള്‍ വിരിഞ്ഞതും കര്‍ഷകര്‍ക്ക് പ്രതിസന്ധി തീര്‍ക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!