ലഹരിമുക്ത സന്ദേശവുമായി മാവേലിയും പൊലിസും നിരത്തിലിറങ്ങിയത് ശ്രദ്ദേയമായി. ഓണത്തോട് അനുബന്ധിച്ച് ബത്തേരി പൊലിസും സ്റ്റഡന്റ്സ് പൊലിസ് കേഡറ്റുകളുമാണ് ടൗണിലിറങ്ങിയത്. ലഹരിവിമുക്ത പ്ലക്കാര്‍ഡുകള്‍ ഏന്തിയും മധുരം കൈമാറി ലഹരി ഉപേക്ഷിക്കാനുള്ള സന്ദേശവും നല്‍കിയാണ് റാലി സംഘടിപ്പിച്ചത്.യുവാക്കള്‍ക്കിടയില്‍ വര്‍ദ്ദിച്ചുവരുന്ന മദ്യത്തിന്റെ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണമെന്ന നിലയില്‍ റാലി സംഘടിപ്പിച്ചത്.ബത്തേരി പൊലിസ് സ്റ്റേഷനില്‍ നിന്നും ആരംഭി്ച്ച റാലി ടൗണിലുടനീളം സഞ്ചരിച്ചു.
ടൗണില്‍ ആളുകള്‍ കൂടുതലായി നില്‍ക്കുന്ന ഇടങ്ങളിലെത്തി മാവേലിയും പൊലിസും ലഹരിമുക്ത സന്ദേശം നല്‍കുകയും മധുരം വിതരണം ചെയ്യുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. റാലിക്ക് ഡിവൈഎസ്പി കെ കെ അബ്ദുള്‍ഷരീഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ വി ബെന്നി, പി ആര്‍ ഒ എഎസ്ഐ സണ്ണിജോസഫ്, എസ്പിസി ചുമതലക്കാരായ ശരത്, അഞ്ജന, നിഷമോള്‍, ഷീജ, അനൂപ് ഗുപ്ത, കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.