ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ദിവസക്കൂലി 333 രൂപയായി ഉയരും.22 രൂപയാണ് കൂലി വര്‍ധിച്ചത് . ഹരിയാനയിലാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത്. 357 രൂപയാണ് ഇവിടെ ലഭിക്കുന്ന കൂലി.പുതുക്കിയ വേതനനിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും.