വീടുകളിലും സ്ഥാപനങ്ങളിലും നാളെ ദേശീയ പതാക ഉയര്‍ത്താം

0

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ ഘര്‍ തിരംഗയ്ക്കു നാളെ തുടക്കമാകും. 15 വരെ വീടുകള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പതാക ഉയര്‍ത്താം.വീടുകളില്‍ നാളെ ഉയര്‍ത്തുന്ന പതാക 3 ദിവസവും രാത്രി താഴ്ത്തേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് അഭ്യര്‍ഥിച്ചു.

മറ്റു നിര്‍ദേശങ്ങള്‍

1.കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി ഉപയോഗിച്ചു കൈ കൊണ്ടു നൂല്‍ക്കുന്നതോ നെയ്തതോ യന്ത്രസഹായത്താല്‍ നിര്‍മിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.
2. ഏതു വലുപ്പവും ആകാം. എന്നാല്‍ പതാകയുടെ അനുപാതം 3:2 ആയിരിക്കണം.
3. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല.
4. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.
5. തലതിരിഞ്ഞ രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്.
6.പതാകയില്‍ എഴുത്തുകള്‍ പാടില്ല.
7.ഫ്ലാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല.
8.മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലോ അരികിലോ സ്ഥാപിക്കരുത്.

 

Leave A Reply

Your email address will not be published.

error: Content is protected !!