കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുഴിമലയില്‍ കാപ്പി ത്തോട്ടങ്ങളില്‍ നിന്നും പച്ചക്കാപ്പി പറിച്ച്മോഷണം നടത്തിയ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മൂഴിമല ഇരുമുക്കി കോളനിയിലെ ബൊമ്മന്‍ ,ബിനു , രാജേഷ് , മനോജ് , അനീഷ് എന്നിവരാണ്
പോലീസിന്റെ പിടിയിലായത്.സ്ഥലത്തു നിന്നും ഓടിപ്പോയ പ്രതികളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. വീടുകളും ആള്‍ താമസവുമില്ലാത്ത തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ രാത്രികാലങ്ങളിലും മറ്റും കളവു നടത്തുന്നത്. കാപ്പി മരത്തില്‍ വിളഞ്ഞു നില്‍ക്കുന്ന കാപ്പി ശിഖരങ്ങള്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയെടുത്താണ് പ്രതികള്‍ കളവ് നടത്തിയത്.ഇത്തരത്തില്‍ മോഷ്ട്ടിക്കുന്ന വിളകള്‍കുറഞ്ഞ വിലക്ക് ഇവരില്‍ നിന്നും ഓട്ടോ റിക്ഷകളിലും മറ്റു വാഹനങ്ങളിലും പോയി വാങ്ങിക്കുന്ന ആളുകളെ പറ്റിയുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.