ബത്തേരി ടൗണില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0

 

വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് നാളുകളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരിക്കുന്നത്.ടൗണില്‍ കാടുമൂടി കിടക്കുന്ന സ്ഥലങ്ങളില്‍ തമ്പടിക്കുന്ന കാട്ടുപന്നികള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ക്ക് ഭീഷണിയായി സൈ്വര്യവിഹാരം നടത്തുന്നത്.രാത്രിയില്‍ സ്ഥാപനങ്ങള്‍ അടച്ചാല്‍ വരാന്തകളും റോഡുകളും പന്നികളുടെ കേന്ദ്രമാകുകയാണ്. അതിരാവിലെ കടകള്‍ തുറക്കാനെത്തുന്നവരും നഗരസഭ ശുചീകരണ തൊഴിലാളികളും മറ്റും കാട്ടുപന്നി ഭീതിയിലാണ്. പന്നി ശല്യത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

കാടിറങ്ങിയെത്തുന്ന കാട്ടുപന്നികള്‍ ദേശീയ പാതയിലും, പാത മുറിച്ചു കടന്ന് സമീപ പ്രദേശങ്ങളിലും സൈ്വര്യവിഹാരം നടത്തുകയാണ്. ഇത് വ്യാപാരികള്‍ക്കും ടൗണിലെത്തുന്നവര്‍ക്കും ഭീഷണി സൃഷ്ടിക്കുകയാണ്. രാത്രിയില്‍ സ്ഥാപനങ്ങള്‍ അടച്ചാല്‍ പന്നികളുടെ കേന്ദ്രമാകുകയാണ് വരാന്തകളും റോഡുകളും. അതിരാവിലെ കടകള്‍ തുറക്കാനെത്തുന്നവരും നഗരസഭ ശുചീകരണ തൊഴിലാളികളും മറ്റും കാട്ടുപന്നി ഭീതിയിലാണ്. ടൗണില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്തതും ഏറെ ദുരിതമാണ് വരുത്തി വെക്കുന്നത്. പലരും കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ കുട്ടികളെ കാട്ടുപന്നികളെ ഭയന്ന് വീടിനു പുറത്ത് കളിക്കാന്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. ഇതിനു പുറമെ കാട്ടുപന്നികള്‍ സ്ഥിരമായി എത്താന്‍ തുടങ്ങിയതോടെ അട്ട ശല്യവും രൂക്ഷമായിട്ടുണ്ട്. താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന ഫയര്‍ലാന്റ്, കോട്ടക്കുന്ന്, കട്ടയാട്, മാനിക്കുനി, സത്രംകുന്ന്, കൈപ്പഞ്ചേരി എന്നിവിടങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്. ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!