ബസ്സി ടിച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് വനംവകുപ്പ് ചികിത്സ നല്‍കിയ കാട്ടാനയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന തീറ്റയെടുക്കാനും വെള്ളം കുടിക്കാനും തുടങ്ങിയിട്ടുണ്ട്. മുത്തങ്ങ വനമേഖലയിലാണ് ആനയുള്ളത്.വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും തുടരുകയാണ്. മയക്കുവെടിവെച്ച് ബുധനാഴ്ചയാണ് കാട്ടാനയ്ക്ക് ചികിത്സ നല്‍കിയത്.
അപകടത്തിനു ശേഷം കല്ലൂര്‍ 67 ഭാഗത്തെ വനത്തിലായിരുന്ന ആന ചികിത്സ നല്‍കിയതിനു ശേഷം മുത്തങ്ങ വനമേഖലയിലെത്തിയിട്ടുണ്ട്. ആന കൂടുതല്‍ നടക്കാന്‍ തുടങ്ങിയതോടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ചയാണ് കാട്ടുകൊമ്പന് വയനാട് വന്യജീ വി സങ്കേതത്തില്‍ മിനി ബസ്സിടിച്ച് പരിക്കേറ്റത്.പരിക്കിനെത്തുടര്‍ന്ന് രണ്ടുദിവസം സഞ്ചരിക്കാനോ ഭക്ഷണമെടുക്കാനോ കഴിയാതെ വനത്തില്‍ ഒരിടത്ത് ആന നിലയുറപ്പിക്കുകയായിരുന്നു.ആനയ്ക്ക് ചികിത്സനല്‍കാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വനം വകുപ്പ് ശ്രമിച്ചെങ്കിലും ആന അക്രമാസക്തനാകുകയായിരു ന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച മയക്കുവെടിവെച്ച് ചികിത്സ നല്‍കിയത്.