താഴ്ചയിലേക്ക് ഓട്ടോ മറിഞ്ഞു

0

മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്‍ വശത്തായി പ്രധാന പാതയില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു.മറിഞ്ഞ ഓട്ടോ ഇന്നുച്ചയോടെ ക്രെയിന്‍ ഉപയോഗിച്ച് തിരികെ റോഡില്‍ കയറ്റി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.നെടുമ്പാല സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേരാണ് ഓട്ടോയിലുണ്ടായിരുന്നത് .ഇതില്‍ ഒരാള്‍ക്ക് നിസ്സാരമായ പരിക്കുണ്ട്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്‍പ്പറ്റ ഭാഗത്തു നിന്ന് മേപ്പാടിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം.

 

Leave A Reply

Your email address will not be published.

error: Content is protected !!