വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(04.09.2024)

0

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമാണ് യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14 നകം dcsquadwayanad@gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 8304063483

സ്‌കാനിങ് അസിസ്റ്റന്റ്

സി-ഡിറ്റ് ഡിജിറ്റൈസേഷന്‍ പദ്ധതികളുടെ ഭാഗമായി സ്‌കാനിങ് ജോലി ചെയ്യുന്നതിന് സ്‌കാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാനല്‍ തയ്യാറാക്കുന്നു. എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം www.cdit.org ല്‍ രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ് ലോഡ് ചെയ്യണം. ഫോണ്‍ – 0471 2380910.

താലൂക്ക് വികസന സമിതി ഏഴിന്

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ കോളേജില്‍ ബി.എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബി.കോം ബിരുദ കോഴ്‌സുകളില്‍ ഇ.ഡബ്ല്യൂ.എസ്, പി.ഡബ്ല്യൂ.ഡി, സ്‌പോര്‍ട്‌സ് സീറ്റുകളിലും ബി.എസ്.എസി ഇലക്ട്രോണിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ 5) കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍-04935 240351, 9495647534

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്: ജനറല്‍ ബോഡി യോഗം 9 ന്

ദുരന്ത നിവാരണ പ്രവര്‍ത്തനരംഗത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംഘടനകളുടെ (ഐ.എ.ജി) ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 9 ന് വൈകിട്ട് മൂന്നിന് എ.പി.ജെ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

സ്വയം തൊഴില്‍ സംരംഭകത്വ വികസന ശില്‍പശാല

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മുതല്‍ നടക്കുന്ന ശില്‍പശാലയില്‍ യുവതീ-യുവാക്കള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04396 202534

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് പൈതൃക ഗ്രാമത്തില്‍ ആംഫിതിയേറ്ററില്‍ ആവശ്യമായ ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് ലൈറ്റ് വര്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 20 നകം സബ് കളക്ടര്‍ പ്രസിഡന്റ, എന്‍ ഊര് പൈതൃകഗ്രാമം, വെറ്ററിനറി യൂണിവേഴ്‌സിറ്റി സമീപം, പൂക്കോട് വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 9778783522

Leave A Reply

Your email address will not be published.

error: Content is protected !!