വെള്ളമുണ്ടയില്‍ ആരവത്തിന്റെ ആവേശം തുടങ്ങി.
ഈ മാസം 25ന് വെള്ളമുണ്ടയില്‍ ആരംഭിക്കുന്ന ആരവം അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗാലറിയുടെ കാല്‍നാട്ട് കര്‍മ്മം ഒആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബ് ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ആരവം സീസണ്‍ 1, സീസണ്‍ രണ്ടും വയനാട്ടില്‍ ഇതുവരെ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്നും വ്യത്യസ്തമായി. ലോകോത്തര നിലവാരമുള്ളതായിരുന്നു. ആ രണ്ട് ടൂര്‍ണമെന്റുകളുടെയും വന്‍ വിജയത്തിന് ശേഷം ആരവം സീസണ്‍ ത്രീ ഈ മാസം 25ന് തുടങ്ങും.വെള്ളമുണ്ട ആവേശത്തിമിര്‍പ്പിലാണ്.കഴിഞ്ഞദിവസം വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗാലറിയുടെ കാല്‍നാട്ട് കര്‍മ്മത്തിന് ഒരു നാട് മുഴുവന്‍ ഒഴുകിയെത്തിയ കാഴ്ചയാണ് കണ്ടത്. ആവേശകരമായ ചടങ്ങില്‍ എംഎല്‍എ ഒ ആര്‍ കേളു കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍. സംഘാടകസമിതി അംഗങ്ങള്‍, കായികപ്രേമികള്‍ അടക്കം നിരവധി ആളുകളാണ് പങ്കാളികളായത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷകരമായ ഘോഷയാത്രയും നടന്നു. ചടങ്ങില്‍ വെച്ച് മാനന്തവാടി ഉപജില്ല യുവാക്കപ്പ് ജേതാക്കളെ ആദരിച്ചു