ഭക്ഷണത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയുള്ള ചികിത്സയാണ് ഇപ്പോള്‍ വനംവകുപ്പ് ചെയ്യുന്നത്. ആവശ്യമെങ്കില്‍ മയക്കുവെടിവെച്ച്് ചികിത്സ നല്‍കാനുമാണ് തീരുമാനം. കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ നിരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞദിവസത്തേക്കാള്‍ കൂടുതല്‍ ദുരം ഉള്‍വനത്തിലേക്ക് കൊമ്പന്‍ സഞ്ചരിച്ചത് പ്രതീക്ഷനല്‍കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനയെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ്്. ശബരിമല സന്ദര്‍ശനം കഴിഞ്ഞ മടങ്ങുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ്സ് ഇടിച്ചാണ് ആനയുടെ പുറകിലും മുന്‍കാലിനും സാരമായ പരുക്കേറ്റത്്. അപകടത്തില്‍ വാഹനത്തിന്റെ മു്ന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ശബരിമല തീര്‍ത്ഥാടകരായ നാല് പേര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.