ബൈക്ക് യാത്രികനെ ഇടിച്ചുതെറുപ്പിച്ച് റോങ് സൈഡ് കയറിവന്ന കാര്‍.

0

കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ദേശീയപാത 766ല്‍ സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്താണ് അപകടം. പുല്‍പ്പളളി ഭൂതാനം സ്വദേശി ആണ്ടു കാലായില്‍ അഖില്‍ജോസ് (26)നാണ് അപകടം സംഭവിച്ചത്. ബത്തേരിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ എതിരെ വരുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്ത് വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബൈക്ക് യാത്രികന്റെ വലതു കാലിന് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം അപകടവരുത്തിയ കാര്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയും അശദ്ധ്രമായും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലും വാഹനമോടിച്ചതിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ബൈക്കിടിച്ച് തെറുപ്പിച്ചതിനു ശേഷം രക്ഷപെട്ട കാര്‍ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!