ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണകിറ്റ് നൽകാൻ സര്‍ക്കാര്‍ തീരുമാനം

0

റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നൽകാൻ സര്‍ക്കാര്‍ തീരുമാനം. നിയമസഭയിലാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇക്കാര്യമറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.സപ്ലൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്‍റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചത്. പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.എന്നാൽ നടൻ മണിയൻപിള്ള രാജുവിന്‍റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ചതിന് ഭക്ഷ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണത്തെക്കുറിച്ച് നല്ലത് പറഞ്ഞ മണിയൻപിള്ള രാജുവിനെ കളിയാക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മണിയൻപിള്ള രാജുവിന് കിറ്റ് നൽകിയത് അപരാധം എന്ന രീതിയിൽ ചിത്രീകരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!