കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം 31 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ ജഡപരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കടിച്ച തെരുവുനായെ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയത്.തെരുവ് നായ മറ്റു നായകളെയും, പൂച്ചകളെയും കടിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ മറ്റു നായകള്‍ക്കും പേ വരാനുള്ള സാധ്യതയുള്ളതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും.കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്.
കല്‍പ്പറ്റയില്‍ ഞായറാഴ്ച മാത്രം 30 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. തെരുവ് നായ മറ്റു നായകളെയും, പൂച്ചകളെയും കടിച്ചിട്ടുണ്ട്. കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കല്‍പ്പറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായകളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് കല്‍പറ്റയില്‍ തെരുവുനായശല്യം വര്‍ധിക്കുന്നത്. മുമ്പും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ തെരുവുനായയുടെ കടി നിരവധി പേര്‍ക്കേറ്റിട്ടുണ്ട്. തെരുവ്‌നായ ശല്യം ഒഴിവാക്കാന്‍ കല്‍പ്പറ്റ നഗരസഭ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.