റോഡ് നന്നായിട്ടും സര്‍വ്വീസില്ല മന്ത്രിക്ക് പരാതി നല്‍കി നാട്ടുകാര്‍

0

 

റോഡ് നന്നായിട്ടും നിലവില്‍ സര്‍വ്വീസ് നടത്തികൊണ്ടിരുന്ന റൂട്ടിലേക്ക് ബസ് സര്‍വ്വീസ് നടത്താത്തതിനെതിരെ ഗതാഗത മന്ത്രിക്ക് പരാതി നല്‍കി നാട്ടുകാര്‍. മാനന്തവാടി – പാലാക്കുളി – ഇരുമനത്തൂര്‍ – പേര്യ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കിയതിനെതിരെയാണ് നാട്ടുകാര്‍ ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മന്ത്രിക്ക് പരാതി നല്‍കിയത്.

രാവിലെയും വൈകീട്ടുമായിരുന്നു മാനന്തവാടിയില്‍ നിന്നും പാലാക്കുളി വഴി പേര്യയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതാകട്ടെ ഇവിടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ അനുഗ്രഹവുമായിരുന്നു. അതിനിടെ കൊവിഡിന് ശേഷം ബസ്സ് സര്‍വ്വീസ് നിര്‍ത്തുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഗതാഗത മന്ത്രിക്ക് നിവേദനവും നല്‍കിയത്.അനുകൂല നടപടിയാണ് മന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും അതെ സമയം കെ.എസ്.ആര്‍.ടി അധികൃതര്‍ ഇക്കാര്യത്തില്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും ബസ്സ് സര്‍വ്വീസ് പുനരാരംഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും നാട്ടുകാര്‍

Leave A Reply

Your email address will not be published.

error: Content is protected !!