തോട്ടോളിപടി റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

0

വെള്ളമുണ്ട മൊതക്കര തോട്ടോളി പടി റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. എട്ടു കിലോമീറ്റര്‍ നീളമുള്ള റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതോടെ പ്രദേശത്തെ മുഖച്ഛായ മാറും. പുളിഞ്ഞാല്‍, മൊതക്കര, അത്തിക്കൊല്ലി, തോട്ടോളിപ്പടി പ്രദേശങ്ങളുടെ സമഗ്ര പുരോഗതിയാണ് റോഡ് വഴി വെക്കുക. നൂറുകണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന പടിഞ്ഞാറത്തറ ഡാമിലേക്ക് പ്രധാന പാതകളില്‍ നിന്നും എളുപ്പം എത്താവുന്ന റോഡ് ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ണമാകുന്നതോടെ സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി വെള്ളമുണ്ട കുറ്റ്യാടി റോഡില്‍ വെള്ളമുണ്ട താഴെ അങ്ങാടിയില്‍ നിന്നും തുടങ്ങി തരുവണ കല്‍പ്പറ്റ റോഡില്‍ അവസാനിക്കുന്ന 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിലവിലെ റോഡിലെ പാലങ്ങളും കല്‍വര്‍ട്ട് എന്നിവ പുനര്‍നിര്‍മ്മിച്ചാണ് പ്രവര്‍ത്തനം.

പ്രദേശങ്ങളിലെ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണം ആണ് റോഡ് പണിക്കുള്ളത്. മഴ കാരണം റോഡ് പണി ഇഴഞ്ഞു നീങ്ങിയിരുന്നെങ്കിലും, നിലവില്‍ നല്ല വേഗതയിലാണ് പണി പുരോഗമിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് തന്നെ പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഉള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!