ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ രാത്രിയിലെ സൈക്കിള്‍ യാത്രികരുടെ സുരക്ഷക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.അടുത്ത കാലത്തായി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ കൂടുതലായി റോഡപകടങ്ങള്‍ക്ക് ഇരയാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥനത്തിലാണ് നിര്‍ദ്ദേശങ്ങള്‍.രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതാണ്് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. രാത്രി കാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബ്ബന്ധമായും റിഫ്‌ളെക്ടറുകള്‍ ഘടിപ്പിക്കുകയും മദ്ധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്
സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്‌ളേക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബ്ബന്ധമായും ധരിക്കണം.അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്തരുത്.സൈക്കിള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.