മേപ്പാടി ചെമ്പ്ര എരുമക്കൊല്ലി ഗവ. യു.പി.സ്‌കൂളിലെ 47 കുട്ടികളുടെ പഠനം ഇന്ന് മുടങ്ങി. കുട്ടികളെ സ്‌കൂളിലെത്തിക്കേണ്ട വാഹനത്തിന്റെ വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ന് വഹനം ഓടിയില്ല. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ വാഹനത്തില്‍ അല്ലാതെ വിദ്യാര്‍ത്ഥികളെ എത്തിക്കരുതെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് വാഹന കുടിശ്ശിക അടക്കുന്നില്ലെന്ന് രക്ഷിതാക്കള്‍. സാങ്കേതിക തടസ്സം മൂലമാണ് കുടിശ്ശിക അടക്കാന്‍ കഴിയാത്തതെന്ന് പഞ്ചായത്ത് അധികൃതര്‍