തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
*കൊവിഡ് സാഹചര്യത്തില്‍ 3 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക.
*ഡിസംബര്‍ 8 ചൊവാഴ്ച്ച തിരുവനന്തപൂരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും.
*രണ്ടാം ഘട്ടം ഡിസംബര്‍ 10 വ്യാഴാഴ്ച കോട്ടയം , എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , വയനാട്, വോട്ടെടുപ്പ് നടക്കും.
*മൂന്നാഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല് തിങ്കളാഴ്ച മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും.
എല്ലാ സ്ഥലത്തും രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഡിസംബര്‍ 16 ബുധനാഴ്ച ഫലപ്രഖ്യാപനം നടത്തും. നവംബര്‍ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും
തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി , ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായവും കമ്മീഷന്‍ ശേഖരിച്ചതായി വി ഭാസ്‌കരന്‍ പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 1ന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടര്‍മാരാ ണുള്ളത്. 1.29 കോടി പുരുഷന്‍മാരും. 1.41 കോടി സ്ത്രീകളും 282 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടര്‍ പട്ടികയിലുണ്ട്. ഈ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ 4 ദിവസം അവസരം നല്‍കി. അവരെ കൂടി ചേര്‍ത്ത് നവംബര്‍ 10ന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.
കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീലായ വര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പോളിംഗ് സ്‌റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസ് നടപ്പാക്കും.941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.
ഈമാസം 11ന് നിലവിലെ ഭരണസമിതികളുടെ കാലാവധി തരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരിക്കും.