പരിസ്ഥിതി പ്രവര്‍ത്തകര്‍ ശോഭീന്ദ്രന്‍ മാഷിന്റെ അനുസ്മരണം സംഘടിപ്പിച്ചു. തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോര്‍ട്ടിലെ അനുസ്മരണ ചടങ്ങിലും പരിസ്ഥിതി സ്‌നേഹി സംഗമത്തിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംസ്‌കാരീക പ്രവര്‍ത്തകര്‍ പങ്കെടുത്തു.തന്റെ സ്വപ്ന ഭൂമിയില്‍ ഒരു മുളങ്കാട് ഉണ്ടാക്കാന്‍ അവസാന നാളില്‍ ആഗ്രഹിച്ച ശോഭീന്ദ്രന്‍ മാഷിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രതീകമായി മുളതൈ പ്രവര്‍ത്തകര്‍ ചേര്‍ന്നു നട്ടു.
മുളങ്കാട് എന്ന ജൈവമണ്ഡലം ഒരുക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി.വയനാട് പ്രകൃതി സംരംക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഷാജു ഭായ് അനുസ്മരണ സന്ദേശം പറഞ്ഞു. തോമാസ് അമ്പലവയല്‍, കേബിയാര്‍ കണ്ണന്‍ ( പയ്യന്നൂര്‍ ),ബാബു മൈലമ്പാടി, ബഷീര്‍, ആര്‍ട്ടിസ്റ്റ് ഇ.സി. സദാനന്ദന്‍ , ധന്യ ഇന്ദു,
മോഹന വീണ വാദകന്‍ പോളി വര്‍ഗ്ഗീസ്, മ്യൂസിക് ഡയറക്ടര്‍ പൗലോസ് ജോണ്‍സന്‍,സി.ഡി. സുനീഷ് എന്നിവര്‍ സംസാരിച്ചു.