സര്‍ക്കാര്‍ സേവനങ്ങള്‍ കുറഞ്ഞ ചിലവിലും കൂടുതല്‍ വേഗത്തിലും പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.മീനങ്ങാടിയില്‍ ജില്ലാതല അക്ഷയ ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന് തന്നെ മാതൃകയായ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ മന്ത്രി പ്രശംസിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ കയറിയിറങ്ങിയ പൊതുജനങ്ങള്‍ക്ക് എല്ലാ രേഖകള്‍ക്കും, അനുബന്ധ ആവശ്യങ്ങള്‍ക്കും ഒരിടത്ത് നിന്നും പരിഹാരമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു . സംസ്ഥാനത്തിന് തന്നെ മാതൃകയായ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രശംസിച്ചു.
ആഴ്ചയില്‍ ആറ് ദിവസവും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, നടത്തിപ്പുകാര്‍ക്കും ജോലി തിരക്കിനിടയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനുള്ള സമയം അപൂര്‍വ്വമായേ കിട്ടാറുള്ളൂ. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ അക്ഷയ ദിനാഘോഷം കുടുംബവുമൊന്നിച്ച് എന്ന ആശയത്തില്‍ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടെ നടത്തിയത്.
വിവിധ കലാപരിപാടികളോടെ നടന്ന അക്ഷയ ദിനാഘോഷ പരിപാടികളും ഏറെ ശ്രദ്ദേയമായി.
അക്ഷയ വഴി വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ,ജില്ലാ ഭരണകൂടം, അക്ഷയ പ്രോജക്റ്റ് ഓഫീസ് അധികൃതര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ABCD പദ്ധതിയിലൂടെ ഗോത്രവര്‍ഗ്ഗ ജനതക്ക് ആസ്ഥാന രേഖകള്‍ തയ്യാറാക്കി ഡിജിറ്റൈസ് ചെയ്ത് നല്‍കിയതും ആധാര്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്തായി അമ്പലവയല്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തതും ദേശീയ തലത്തില്‍ തന്നെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ പൂര്‍ത്തീകരിച്ച ജില്ലയായി നേടിയ അംഗീകാരവുമെല്ലാം അക്ഷയ സംവിധാനത്തിലൂടെ ലഭിച്ച നേട്ടങ്ങളില്‍ ചിലതാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം ങഘഅ ഐ സി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടികെ രമേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.