ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 14 മുതല്‍ 17 വരെ
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 14 മുതല്‍ 17 വരെ കാട്ടികുളം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉപജില്ലയിലെ 103 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തിലധികള്‍ കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കാട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെ 15 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
രണ്ട് വര്‍ഷത്തെ കൊവിഡ് അടച്ചിടലിന് ശേഷം നടക്കുന്ന കൗമാര കലയെ വരവേല്‍ക്കാന്‍ കാട്ടികുളം ഒരുങ്ങി കഴിഞ്ഞു. കാട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെ 15 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉപജില്ലയിലെ 103 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തിലധികള്‍ കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുകയും കലോത്സവ വിജയത്തിനായി പ്രവര്‍ത്തിച്ചു വരികയുമാണ്.കലോത്സവം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി.വി.ബാലകൃഷ്ണന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എം. ഗണേഷ്, സ്‌കൂള്‍ പ്രിന്‍സിപാള്‍ കെ.ഒ. നിര്‍മ്മല, പി.ടി.എ. പ്രസിഡന്റ് ഒ.കെ. മണിരാജ്, ഫ്രാന്‍സീസ് സേവ്യാര്‍, വി.പി. പ്രേംദാസ്, സുബൈര്‍ ഗദ്ദാഫി, ബീന വര്‍ഗ്ഗീസ്, ഇ. യുനസ് തുടങ്ങിയവര്‍ പങ്കെടുത്തു.