കര്‍ഷകന്റെ കടബാധ്യതകള്‍ മുഴുവന്‍ എഴുതിത്തള്ളണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

0

കൃഷിനാശവും,ബാങ്കുകളുടെ ഭീഷണിമൂലവും ആത്മഹത്യചെയ്ത കര്‍ഷകന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും,കടബാധ്യതകള്‍ മുഴുവന്‍ എഴുതിത്തള്ളണമെന്നും കര്‍ഷക കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.ഏക വരുമാന മാര്‍ഗ്ഗമായ കറവപ്പശു അടുത്തിടയായി ചത്തുപോയതും, ബാങ്കില്‍ നിന്നും ഉണ്ടായ നിരന്തര ഭീഷണിയും തോമസിനെ മാനസീകമായി തകര്‍ത്തുവെന്നും, കര്‍ഷക ആത്മഹത്യ നിര്‍മ്മിക്കുന്ന ഫാക്ടറികളായി സര്‍ക്കാര്‍ മാറിയെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ത്ത് ശവപറമ്പിലൂടെ നടത്തുന്ന നവകേരളയാത്ര എന്ന ധൂര്‍ത്തുമാമാങ്കം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാനജനറല്‍ സെക്രട്ടറി പി.എം ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് മുടംതോട്ടില്‍ , എടവക മണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവേടന്‍, റീന ജോര്‍ജ് , ജോണ്‍സന്‍ ഇലവുങ്കല്‍ . തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!