കാട്ടാനശല്യം രൂക്ഷം കാട്ടാനമിറിച്ചിട്ട കവുങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

0

നൂല്‍പ്പുഴ പണയമ്പത്ത് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ രാത്രിയില്‍ കാട്ടാനമറി ച്ചിട്ട കവുങ്ങ് വീടിനുമുകളിലേക്ക് വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പണയമ്പംകുന്ന് ചടച്ചിപുര കുഞ്ഞുലക്ഷ്മിയുടെ വീടാണ് ഭാഗികമായി തകര്‍ ന്നത്.ഇതോടെ വീട് മഴയില്‍ നനഞ്ഞൊലിച്ച്താ മസയോഗ്യമല്ലാതായി രിക്കുക യാണ്. ഈ വീട്ടില്‍ പ്രായമായ കുഞ്ഞുലക്ഷ്മി മാത്രമാണ് താമസിക്കുന്നത്. ദിവസങ്ങള്‍ക്കുമമ്പ് പ്രദേശവാസിയായ ശ്രീനിലം ദാമോദരന്റെ വീടിനുമുക ളിലും ഇത്തരത്തില്‍ കാട്ടാന കവുങ്ങ് മറിച്ചിട്ടിരുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യം.

നൂല്‍പ്പുഴ പഞ്ചായത്തിലെ പണയമ്പം ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷിനാശത്തിനുപുറമെ വീടുകള്‍ക്കുനേരെയും ആക്രമണം നടത്തി. കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടാന പണയമ്പംകുന്ന് കുഞ്ഞുലക്ഷ്മിയുടെ വീടിനുമുകളിലേക്ക് കവുങ്ങ് മറിച്ചിട്ടു. ഇതേതുടര്‍ന്ന് ഓടുമേഞ്ഞ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കവുങ്ങ് വീണ് വീടിന് കേടുപാടുകളും സംഭവിച്ചു. ഇത്തരത്തില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപെടുത്തി കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!