ഭൂമിക്കടിയില്‍ നിന്ന് മുഴക്കം.അസാധാരണ ശബ്ദം

0

വയനാട്ടില്‍ വിവിധ ഭാഗങ്ങളില്‍ അസാധാരണ മുഴക്കം.അമ്പലവയല്‍ എടക്കല്‍ മാളിക ഭാഗങ്ങളിലും മുഴക്കം.പ്രദേശത്ത് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന.പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍.കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലല്‍ മുഴക്കം കേട്ടു.പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം.മുഴക്കം കേട്ട പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.ഇന്ന് രാവിലെയാണ് സംഭവം. ഭൂചലനം സംബന്ധിച്ച് സര്‍ക്കാര്‍ സ്ഥിരീകരണം വന്നിട്ടില്ല. നാലാംമൈല്‍,ദ്വാരക,പുലിക്കാട് പ്രദേശങ്ങളിലും മുഴക്കം കേട്ടതായി നാട്ടുകാര്‍.നിലവില്‍ ഭൂകമ്പ സൂചനകള്‍ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി.പ്രകമ്പനമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!