ആഹ്ലാദ പ്രകടനം നടത്താനാവാതെ കേരളം

0

ആഹ്ലാദാരവങ്ങളില്ലാതെ ചരിത്രമെഴുതി പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങുമ്‌ബോള്‍ മുതല്‍ ഉയര്‍ന്നു കേട്ടിരുന്ന ആരവങ്ങള്‍ ഇക്കുറി എവിടെയുമില്ലായിരുന്നു. കോവിഡ് അതിവ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും സര്‍ക്കാരും ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങള്‍ തെരുവിലിറങ്ങിയുള്ള ആഘോഷങ്ങള്‍ക്ക് വിലങ്ങായി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ഇത്ര ശാന്തമായി ജനം വരവേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി 25നാള്‍ അക്ഷമയോടെ കാത്തിരുന്ന ജനങ്ങള്‍ക്കു് വിജയാഹ്ലാദങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് കോവിഡ്- 19 തന്നെ. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുമായി ആഹ്‌ളാദം അടക്കി നിര്‍ത്തുകയായിരുന്നു, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പണിയെടുത്ത പ്രവര്‍ത്തകരടക്കം.

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിംഗ് സ്റ്റേഷന് മുന്നിലൊരുക്കുന്ന സ്വീകരണങ്ങള്‍ തുടങ്ങി, അന്നേദിവസം സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്ന മണ്ഡലപര്യടനം വരെ ഇക്കുറി ഒഴിവാക്കുകയായിരുന്നു.

ലോകത്തിന്റെ തന്നെ ഹൃദയതാളം തെറ്റിക്കുകയും ജീവിതചര്യ മാറ്റിമറിയുകയും ചെയ്ത കോവിഡ് 19, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള ജനതയിലുണ്ടാക്കിയ ആഹ്‌ളാദം പോലും പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പാര്‍ടി ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും കേക്ക് മുറിച്ചുമായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ചു. വീടുകളില്‍ ചെങ്കൊടി പാറിച്ചും പലരും ആവേശം വാനോളമുയര്‍ത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!