സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്നു

0

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്ന ചിത്രമാണ് കാവല്‍. മുഖത്തെ മുറിവിന് മുകളില്‍ ബാന്‍ഡേജും കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന വിന്റേജ് സുരേഷ് ഗോപി ചിത്രത്തിന്റെ ടീസറിലൂടെ കാണാന്‍ സാധിച്ചത്. തമ്ബാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

കസബയ്ക്കു ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗുഡ്വില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ കൊവിഡ് പ്രതിസന്ധികള്‍ കാരണം ഷൂട്ടിങ് നിര്‍ത്തി വെക്കുകയായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബര്‍ ഏഴിന് പാലക്കാട് ആരംഭിക്കും. രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ലൊക്കേഷന്‍ വണ്ടിപ്പെരിയാറിലേക്ക് മാറ്റും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രകാരം അനുമതി നല്‍കി. എന്നാല്‍ഷ കേരളത്തിലെ നിലവിലെ സാഹചര്യം തിയറ്റര്‍ തുറക്കാന്‍ അനുകൂലമല്ലെന്നും ഡിസംബര്‍ വരെ തിയറ്റര്‍ തുറക്കുന്നില്ല എന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്ന

Leave A Reply

Your email address will not be published.

error: Content is protected !!