കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജയിലും നവകലശപൂജയിലും കലശാഭിഷേകം ഉച്ചപൂജയിലും പങ്കെടുക്കാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തി.സുബ്രഹ്‌മണ്യസ്വാമിക്ക് വേണ്ടി പാര്‍വ്വതിദേവി ദിവസങ്ങളോളം വൃതമെടുത്തതിന്റെ ഓര്‍മ്മ പുതുക്കി ഭക്തജനങ്ങള്‍ പ്രത്യേകം വൃതമെടുത്താണ് ക്ഷേത്രത്തില്‍ എത്തിയത് .
ക്ഷേത്രത്തിലെ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ സ്‌കന്ദഷഷ്ഠി മഹോത്സവം നടത്തിവരുന്നു . സന്താനഭാഗ്യത്തിനും , സന്താന അഭിവൃദ്ധിക്കും ആയുരാരോഗ്യ വര്‍ദ്ധനവിനും , വിദ്യാഗുണത്തിനും , സര്‍വ്വ രോഗ ശമനത്തിനും വേണ്ടി ഭക്തര്‍ സ്‌കന്ദഷഷ്ഠി ദിവസം പഞ്ചാമൃതഭിഷേകം , പാലഭിഷേകം , തുടങ്ങി വിവിധ പഴിപാടുകള്‍ നടത്തി . ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ ജി സിബില്‍ , ബബിഷ് ശാന്തി , തുടങ്ങിയവര്‍ കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു .തുടര്‍ന്ന് അന്നദാനവും നടത്തി