എയ്ഡ് പോസ്റ്റ് രാത്രികളില്‍ അടച്ചിടാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം
തിരുനെല്ലി പോലീസ് സ്റ്റേഷന്റെ കീഴിലെ കാട്ടിക്കുളം എയ്ഡ് പോസ്റ്റ് രാത്രികളില്‍ അടച്ചിടാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും,ആഭ്യന്തര വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
തിരുനെല്ലിലെ പോലീസ് സ്റ്റേഷനില്‍ നിന്നും സംസ്ഥാന അതിര്‍ത്ഥി പങ്കിടുന്ന രണ്ട് ചെക്ക് പോസ്റ്റുകളില്‍ എത്തിച്ചേരാനും, സ്റ്റേഷന്‍പരിധിയില്‍
എല്ലാ സ്ഥലത്തെക്കും എളുപ്പത്തില്‍ എത്തിച്ചേരാനും അനുയോജ്യമായ സ്ഥലം എന്ന കാരണത്താലാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുന്നത്. ഇത്തരം പ്രാധാന്യമുളള കാട്ടിക്കുളത്തെ എയ്ഡ് പോസ്റ്റാണ് മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ രാത്രിയില്‍ അടച്ചിടുന്നത്.രാത്രി 07 മണി മുതല്‍ രാവിലെ 07 മണി വരെ എയ്ഡ് പോസ്റ്റ് പൂര്‍ണമായും അടച്ചിട്ട് വന്യമൃഗശല്യം രൂക്ഷമായ വനപ്രദേശത്ത് പോലീസ് റോന്ത് ചുറ്റണമെന്ന ഉത്തരവ് പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കാതെയാണെന്നും അശാസ്ത്രീയമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭൂരിപക്ഷം പ്രദേശങ്ങള്‍ക്കും രാത്രി കാലങ്ങളില്‍ ലഭിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ സേവനം ലഭിക്കാനാവശ്യമായ നടപടി സ്വികരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. പോലിസ് സേനക്കും പൊതുജനത്തിനും ഒരു പോലെ ദോഷകരമാകാന്‍ സാധ്യതയുള്ള ഈ ഉത്തരവ് പിന്‍വലിച്ച് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ നടപ്പിലാക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് എ എം നിഷാന്ത് പറഞ്ഞു.