ലഹരിക്കെതിരെ പോലീസിന്റെ ‘ഓപ്പറേഷന്‍ ഡിഹണ്ട്

0

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. റെയ്ഡ് ഏകോപിപ്പിച്ചത് ടാസ്‌ക് ഫോഴ്‌സ് തലവനായ ക്രമസമാധാന എഡിജിപി എംആര്‍ അജിത് കുമാറാണ്.വരും ദിവസങ്ങളിലും പരിശോധന തുടരും

 

ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് 1373 പേരെയാണ് പോലീസ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 81.46ഗ്രാം എംഡിഎംഎയും 10.352 കിലോഗ്രാം കഞ്ചാവും പിടികൂടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചിയിലാണ്. 61 പേര്‍. ആലപ്പുഴയില്‍ 45പേരും ഇടുക്കിയില്‍ 32പേരും അറസ്റ്റിലായി. തിരുവനന്തപുരം സിറ്റിയില്‍ 21 പേരും തിരുവനന്തപുരം റൂറലില്‍ 8 പേരുമാണ് പൊലീസ് പിടിയിലായത്.

ഏറ്റവും കൂടുതല്‍ എംഡിഎംഎ പിടിച്ചെടുത്തത് കൊല്ലം നഗരത്തിലാണ്. 37.41ഗ്രാം. തിരുവനന്തപുരം റൂറലില്‍ നിന്ന് 22.85ഗ്രാം എംഡിഎംഎ പിടികൂടി. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!