‘ഉപ്പ് മുതല്‍ തുണി സഞ്ചി വരെ’; ഓണക്കിറ്റ് വിവരങ്ങള്‍, ഇനങ്ങള്‍ ഇങ്ങനെ

0

‘ഉപ്പ് മുതല്‍ തുണി സഞ്ചി വരെ’; ഓണക്കിറ്റ് വിവരങ്ങള്‍, ഇനങ്ങള്‍ ഇങ്ങനെ

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു.

14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്‌പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!