ബ്ലോക്തല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

0

സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷ കേരളയും സംയുക്തമായി ബ്ലോക്തലക്വിസ്സ് മത്സരം മാനന്തവാടി ബി ആര്‍ സി യില്‍ സംഘടിപ്പിച്ചു. 18 ഹൈ സ്‌കൂളുകളില്‍ നിന്ന് 36 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ഫാദര്‍ ജി കെ എം എച്ച് എസ് എസ് ലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി നീരജ് കെ ജെ ഒന്നാം സ്ഥാനവും,എസ് സി എച് എസ് എസ് പയ്യമ്പള്ളിയിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി ഡിയോന്‍ ജോസഫ് രണ്ടാം സ്ഥാനവും, ഗവ എച് എസ് എസ് പനമരം ഒന്‍പതാം തരം വിദ്യാര്‍ത്ഥി നിരണ്‍ ജോയ് മൂന്നാം സ്ഥാനവും നേടി വിജയികള്‍ക്ക് പ്രശസ്തി പത്ര വിതരണം മാനന്തവാടി ഗവ യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍സന്‍ കെ ജെ നിര്‍വ്വഹിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!