പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചെറിയാമല, ചേകാടി,വെട്ടത്തൂര്‍, കുണ്ടുവാടി, വെളുകൊല്ലി പാക്കം കുറിച്ചിപെറ്റ അഗ്രോ ക്ലിനിക് കല്ലുവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയാമല, ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി, വെളുകൊല്ലി, പാക്കം, കുറിച്ചിപെറ്റ, അഗ്രോ ക്ലിനിക്, കല്ലുവയല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കരകൗശല നിര്‍മ്മാണ മത്സരം
ജില്ലയില്‍ കരകൗശല വിദ്യയില്‍ പ്രാവീണ്യമുള്ളവരെ കണ്ടെത്തുന്നതിനും, അവര്‍ക്ക് ഒരു ജീവിതമാര്‍ഗം ഒരുക്കികൊടുക്കുന്നതിന്റെയും ഭാഗമായി ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരകൗശല നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്വയം മരത്തില്‍ തീര്‍ത്ത കരകൗശല ഉത്പന്നങ്ങളുടെ ഫോട്ടോ ജില്ലാ നൈപുണ്യ വികസന കമ്മിറ്റിക്ക് 8592022365 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ഡിസംബര്‍ 25ന് മുമ്പായി അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ല നൈപുണ്യ വികസന കമ്മറ്റിയുടെ സാക്ഷ്യപത്രവും, റബ്‌ക്കോയുടെ സഹകരണത്തോടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങളില്‍ തൊഴില്‍ സാധ്യതയും ലഭിക്കും. കൂടാതെ ലെതര്‍ ചെരുപ്പ്, പി.യു ചപ്പല്‍സ് എന്നിവയുടെ നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ളവര്‍ ജില്ലാ നൈപുണ്യ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365 എന്ന നമ്പറില്‍ ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്‌സില്‍ എസ്.ടി, ഒ.ബി.എക്‌സ്/ എല്‍.സി വിഭാഗങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 6 ന് രാവിലെ 10 ന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് http://gctanur.ac.in എന്ന കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2582800.
വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ മാസത്തില്‍ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍ക്ക് ക്രമീകരണങ്ങളായി. . ക്യാമ്പിന് ഓഫ്താല്‍മോളജിസ്റ്റ് ഡോ. ഇ സി. കെ രമേശന്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കും. കൂടാതെ ക്യാമ്പില്‍ കണ്ടെത്തുന്ന തിമിര രോഗികള്‍ക്ക് വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ സൗജന്യമായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന അറിയിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍ നടക്കുന്ന തീയതി, സ്ഥലം യഥാക്രമം;
ഡിസംബര്‍ 2 (വ്യാഴം) – സെന്റ് സെബാസ്‌ററ്യന്‍സ് സണ്‍ഡേ സ്‌കൂള്‍, തോണിച്ചാല്‍, 6 ന് വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ, 9 ന് കൈതക്കൊല്ലി ക്ലബ്, തലപ്പുഴ, 15 ന് – തേറ്റമല സബ്‌സെന്റര്‍, 16 ന് പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, 30 ന് – പ്രാഥമികാരോഗ്യ കേന്ദ്രം, ചീരാല്‍.
ധനസഹായത്തിന് അപേക്ഷിക്കാം
സ്ത്രീകള്‍ക്ക് ആദ്യ കുഞ്ഞിന്റെ ഗര്‍ഭധാരണത്തിലും പ്രസവാനന്തരവും ഉണ്ടാകുന്ന വേതന നഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൂടുതല്‍ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി മാതൃവന്ദന യോജന (പി എം എം വി വൈ ) പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഗഡുക്കളായി 5000 രൂപ ധനസഹായം അനുവദിക്കുന്നു. പദ്ധതിയില്‍ താഴെ പറയുന്ന നിബന്ധനകള്‍ക്കനുസൃതമായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ, ആശാവര്‍ക്കര്‍ മുഖേനയോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് ഗഡുക്കളായാണ് ധനസഹായം വിതരണം ചെയ്യുന്നത്. ആദ്യ ഗര്‍ഭധാരണം 150 ദിവസത്തിനുള്ളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. (ആദ്യ ഗഡു ), ഗര്‍ഭാവസ്ഥയുടെ ആറു മാസത്തിനുള്ളില്‍ ഒരു ഗര്‍ഭകാല പരിശോധന കഴിഞ്ഞിരിക്കണം (രണ്ടാം ഗഡു ) ,ആശുപത്രി പ്രസവം ഉറപ്പുവരുത്തി കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ട പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണം (മൂന്നാം ഗഡു ) എന്നിവയാണ് നിബന്ധനകള്‍.
ഭവന പുനരുദ്ധാരണം
ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികവിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വിവിധ ഏജന്‍സികള്‍ മുഖേനയും അനുവദിച്ച് നല്‍കിയ വീട് അറ്റകുറ്റപണി ചെയ്യുന്നതിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പണി പൂര്‍ത്തിയായി ആറ് വര്‍ഷം കഴിഞ്ഞ വീടുകളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മാനന്തവാടി, തവിഞ്ഞാല്‍, കാട്ടിക്കുളം, പനമരം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. റിപ്പയര്‍ നടത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരില്‍ നിന്ന് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം മുന്‍ഗണന നിശ്ചയിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഫോണ്‍: 04935 240210.