ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ വൈകുന്നേരംവരെയാക്കുന്നകാര്യവും ആലോചനയിലുണ്ട്. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള വിശദമായ മാര്‍ഗരേഖ ഈയാഴ്ച അവസാനം പുറത്തിറക്കും.
വൈകുന്നേരംവരെയാക്കിയ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ കൂടിവരുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ തുറക്കാതിരിക്കുകയും വിദ്യാര്‍ഥികളില്‍നിന്നും ഫീസ് ഈടാക്കുകയും ചെയ്യുന്നതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.