ലഹരിവിരുദ്ധ ക്യാംപെയ്ന്‍ തുടരും: മുഖ്യമന്ത്രി

0

 

ഒക്ടോബര്‍ 2ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ന്‍ തുടര്‍ പ്രക്രിയയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 1 വരെ നീളുന്ന ആദ്യഘട്ടം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് യോഗം സഹകരണം വാഗ്ദാനം ചെയ്തു.കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് നിയമം നടപ്പാക്കും.

സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തും. അതിഥിത്തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും. അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തമാക്കും. സ്‌കൂളുകളിലും കടകളിലും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കും. ഡിഅഡിക്ഷന്‍ സെന്ററുകള്‍ വ്യാപിപ്പിക്കും.

സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍ തല സമിതികളില്‍ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉള്‍പ്പെട്ടെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം.രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്കു പുറമേ മന്ത്രി എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, എഡിജിപി വിജയ് സാഖറെ, എക്സൈസ് കമ്മിഷണര്‍ അനന്ത കൃഷ്ണന്‍, നിയമ സെക്രട്ടറി വി.ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!