പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന സഭയില്‍ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
പതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം അവതരിപ്പിക്കും. അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ. ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നില്‍ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുള്‍ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയില്‍ നിന്നുള്ള സി.പി.എം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ്.