അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ തട്ടിപ്പിന് ശ്രമം; ഫോണില്‍ വിളിച്ച് സിനിമയില്‍ അവസരം വാഗ്ധാനം ചെയ്തു
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. അല്‍ഫോന്‍സ് പുത്രനെന്ന വ്യാജേനെ നടിമാരെയും സ്ത്രീകളെയും ഫോണില്‍ വിളിച്ച് സിനിമയില്‍ അവസരം വാഗ്ധാനം ചെയ്യുക യായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലൂടെ പ്രതിയുടെ ഫോണ്‍ നമ്പറുകള്‍ പങ്കുവച്ചു.
സൈബര്‍സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡ് സ്വദേശിയാണ് വ്യാജ ഫോണ്‍ കോളിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വ്യാജന്മാരുമായി വിഡിയോകളോ ചിത്രങ്ങളോ പങ്കുവെക്കരുത് എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.