സിബിഎസ്ഇ ശാസ്ത്രമേളക്ക് സമാപനം

0

സിബിഎസ് ഇ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള സമാപിച്ചു. ബത്തേരി മക് ലോഡ്സ് സ്കൂളിൽ രണ്ട് ദിവസങ്ങളിലായി 33 വേദികളിൽ നടന്ന മത്സരത്തിൽ ശാസ്ത്രമേളയിൽ മക് ളോഡ്സ് സ്കൂൾ ഒന്നാം സ്ഥാനവും, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനവും, കൽപറ്റ ഡീപോൾ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.

ഗണിത ശാസ്ത്രമേളയിൽ യഥാക്രമം ഹിൽ ബ്ലൂസ് സ്കൂൾ മാനന്തവാടി, ഡീപോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ,
ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ബത്തേരി എന്നിവരും, സാമൂഹ്യ ശാസ്ത്രമേളയിൽ അമൃത വിദ്യാലയം മാനന്തവാടി, ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ബത്തേരി, ഡി പോൾ കൽപ്പറ്റ, എന്നിവരുo പ്രവൃത്തി പരിചയമേളയിൽ ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മീനങ്ങാടി, മെക്ളോഡ്സ് ഇംഗ്ലീഷ് സ്കൂൾ ബത്തേരി , ഹിൽ ബ്ലൂംസ് മാനന്തവാടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി..

എൽ പി വിഭാഗത്തിൽ ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മീനങ്ങാടി, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, അമൃത വിദ്യാലയം മാനന്തവാടി എന്നീ സ്കൂളുകളും, യു പി വിഭാഗത്തിൽ ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ സുൽത്താൻ ബത്തേരി , മെക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂൾ ബത്തേരി എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ ആൻ സ് ഇംഗ്ലീഷ് സ്കൂൾ മീനങ്ങാടി, മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ ബത്തേരി , ഹിൽ ബ്ലൂസ് മാനന്തവാടി എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിൽ ബ്ലൂംസ് മാനന്തവാടി, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, അമൃത വിദ്യാലയം മാനന്തവാടി എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി

സമാപന സമ്മേളനത്തിൽ ഇൻസ്പെയർ ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കരിയർ ഗുരുവുമായ എം സുബോധ് സമ്മാനദാനം നിർവഹിച്ചു . സഹോദയ സ്കൂൾ കോംപ്ലക്സ് വയനാട് ജില്ല പ്രസിഡണ്ട് ശ്രീമതി സീറ്റ ജോസ്, സെക്രട്ടറി ബീന സി എ, മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ മാനേജർ ഷിംജിത് ദാമു അഡ്മിനിസ്ട്രേറ്റർ എ ഗംഗാധരൻ ,പി ടി എ പ്രസിഡണ്ട് സിജോ മാത്യു ധനേഷ് ചീരാൽ ജനറൽ കൺവീനർ അനീഷ് തോമസ് തുടങ്ങിയവർ സമ്മാനദാനചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!