എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
എസ്.ഐ. രാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി. എം.എയുമായി 5 യുവാക്കളും 2 കാറും കസ്റ്റഡിയി ല്‍.ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാ ദ് (29) കരിയങ്ങാടന്‍ നിയാസ് (29) എന്നിവരില്‍ നിന്ന് 0.23 ഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരി ച്ച കെ എല്‍ 72 5485 കാറും കസ്റ്റഡിയില്‍ എടുത്തു. മറ്റൊരു കേസില്‍ 0.94 ഗ്രാം എ.ഡി.എം.എ.യുമാ യി മൂന്ന് യുവാക്കള്‍ പിടിയില്‍. പേര്യ വാഴ്പ്പു മേപ്പുറത്ത് വിപിന്‍ (22) കാപ്പാട്ടുമല തലക്കോട്ടില്‍ വൈ ശാഖ് (22) തരുവണ കുന്നുമ്മല്‍ ഷംനാസ് (22) എ ന്നിവരും ഇവര്‍ സഞ്ചരിച്ച കെഎല്‍ 13 എഡി 2225 കാറും കസ്റ്റഡിയില്‍ എടുത്തു.
പരിശോധന സംഘത്തിൽ സി.പി.ഒ മാരായ സനിൽ, സനൂപ്, അനിൽകുമാർ ,രാജേഷ്, സിജോ, ലിജോ എന്നിവരും ഉണ്ടായിരുന്നു.