എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
.4 ഗ്രാം എം.ഡി.എം.എയുമായി പേര്യ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.വാഹന പരിശോധനക്കിടെ ഇന്ന് ഉച്ചയോടെ പേര്യയില്‍ വെച്ചാണ് യുവാക്കള്‍ തലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെഎല്‍12 കെ 1090 എന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പേര്യ മടപ്പള്ളി ഫാസില്‍ (28) എലത്തികണ്ടി അസീബ് (23) എന്നിവരെയാണ് തലപ്പുഴ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി രാംകുമാറും സംഘവും പിടികൂടിയത്.സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.സനൂപ്,എ.ആര്‍.സനല്‍,കെ.രംജിത്ത് തുടങ്ങിയവരും വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.