കേരളത്തിലെ വനമേഖലകളില്‍ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തില്‍ വന്‍ കുറവ്. ഈ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് 1402 ആനകളുടെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട് ലാന്‍സ് സ്‌കേപ്പില്‍ നടത്തിയ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 2018ലെ 120ല്‍ നിന്ന് 84 ആയി കുറഞ്ഞു. സംസ്ഥാനത്തെ കാട്ടാനകളുടെയും വയനാട് മേഖലയിലെ കടുവകളുടെ കണക്കുകളാണ് വനം വകുപ്പ് നടത്തിയത്. ഏപ്രില്‍ 10 മുതല്‍ മേയ് 25 വരെ കടുവകളുടെയും മേയ് 17 മുതല്‍ 19വരെ കാട്ടാനകളുടെയുമാണ് കണക്കെടുത്തത്.
റിപ്പോര്‍ട്ടുകള്‍ വനം മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങും മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. എണ്ണമെടുത്തുള്ളതും ആനപ്പിണ്ടത്തിലൂടെയുള്ള രീതികളാണ് കാട്ടാനകളുടെ കണക്കെടുപ്പില്‍ സ്വീകരിച്ചത്. .