കംഫേര്‍ട്ട് സമുച്ഛയം ഉദ്ഘാടനം ചെയ്തു

0

വയനാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയ്ക്ക് തരുവണ ഹൈസ്‌കൂളില്‍ നിര്‍മിച്ച കംഫേര്‍ട്ട് സമുച്ഛയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജുമുദ്ധീന്‍ അധ്യക്ഷനായിരുന്നു.

 

ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലുമായി പഠിക്കുന്ന എണ്ണൂറിലധികം വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ ഓപ്പണ്‍ ക്വിസ് മത്സര വിജയികളായവര്‍ക്ക് ജുനൈദ് കൈപ്പാണിയുടെ വക ടോയ്‌ലറ്റ് ഉപകരണങ്ങള്‍ സമ്മാനമായി നല്‍കി.

ശുചിത്വ സന്ദേശം പകര്‍ന്നു നല്‍കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ തയ്യാറാക്കിയ ഹൈജീന്‍ പ്ലഡ്ജ്ജും സദസ്സിനെ വ്യത്യസ്തമാക്കി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത് വൈശ്യന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു.എസ്. എം. സി ചെയര്‍മാന്‍ എസ്. നാസര്‍, എച്ച്.എം മുഹമ്മദ് കെ.എം,പ്രിന്‍സിപ്പല്‍ ജെസ്സി എം. ജെ, അശോകന്‍ സി,അബ്ദുല്‍ സലാം, മുഹമ്മദലി കെ.എ,പ്രീതി കെ,അലി മാനി,എം. ശ്രീജ,പ്രദീപ്കുമാര്‍ എം, അബുക്ക. കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!