പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

0

നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ പ്രേംനസീര്‍ സുഹൃത്‌സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. പ്രജേഷ് സെന്‍ തന്നെയാണ് മികച്ച സംവിധായകന്‍.

 

ഹോമി’ലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞടുത്തു. നായാട്ട്, മാലിക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയൻ മികച്ച നടിക്കുള്ള പുരസ്കാരം നേടി. പ്രേംനസീര്‍ ഫിലിം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടി അംബികയ്ക്ക് സമ്മാനിക്കും.

 

പ്രത്യേക ജൂറി പുരസ്‌ക്കാരം: ഇ.എം.അഷ്‌റഫ് ( സംവിധായകന്‍, ചിത്രം: ഉരു)
മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു- നിര്‍മ്മാതാവ്, മണ്‍സൂര്‍ പള്ളൂര്‍,
മികച്ച സഹനടന്‍: അലന്‍സിയര്‍ ( ചിത്രം: ചതുര്‍മുഖം )

മികച്ച തിരകഥാകൃത്ത്: എസ്. സഞ്ജീവ് ( ചിത്രം: നിഴല്‍)
മികച്ച ക്യാമറാമാന്‍: ദീപക്ക് മേനോന്‍ ( ചിത്രം: നിഴല്‍)
മികച്ച പാരിസ്ഥിതിക ചിത്രം: ഒരില തണലില്‍, നിര്‍മ്മാതാവ്: ആര്‍. സന്ദീപ് ), 
മികച്ച നവാഗത സംവിധായകന്‍: ചിദംബരം (ചിത്രം: ജാന്‍. എ. മന്‍)
മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ഗാനങ്ങള്‍: ഇളവെയില്‍ …, ചിത്രം: മരക്കാര്‍, കണ്ണീര്‍ കടലില്‍ …., ചിത്രം: ഉരു)

മികച്ച സഹനടി: മഞ്ജു പിള്ള ( ചിത്രം: ഹോം)

 

മികച്ച സംഗീതം: റോണി റാഫേല്‍ (ചിത്രം: മരക്കാര്‍)
മികച്ച ഗായകന്‍: സന്തോഷ് ( ചിത്രം: കാവല്‍, ഗാനം: കാര്‍മേഘം മൂടുന്നു …..)
മികച്ച ഗായിക: ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്)
മികച്ച നവാഗത നടന്‍: ശ്രീധരന്‍ കാണി ( ചിത്രം: ഒരില തണലില്‍)
മികച്ച പി.ആര്‍. ഒ: അജയ് തുണ്ടത്തില്‍( ചിത്രം: രണ്ട്)

 

ചലച്ചിത്ര – നാടക സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് ഇന്ന് പത്രസമ്മേളനത്തില്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.മാര്‍ച്ച് 10-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!