· പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം
ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തും. പരിശോധനക്കായി പ്രത്യേക സ്‌ക്വാഡുകളും രംഗത്തിറങ്ങും.കച്ചവട സ്ഥാപനങ്ങളില്‍ തിരക്കേറുന്ന സമയത്ത് ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അളവിലും തൂക്കത്തിലുമുണ്ടാകുന്ന വെട്ടിപ്പു തടയുന്നതിനായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധനയുമായി രംഗത്തിറങ്ങുന്നത്. വയനാട് ലീഗല്‍ മെട്രോളജി ഓഫീസില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും. യഥാ സമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക, പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുക, പായ്ക്കറ്റുകളില്‍ നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയില്‍ കൂടുതല്‍ ഈടാക്കുക തുടങ്ങിയ പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം .
കണ്‍ട്രോള്‍ റൂം (04936 203370), ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ (8281698116), ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഫ്‌ളയിങ് സ്‌ക്വാഡ് (8281698120), അസിസ്റ്റന്റ് കണ്‍ട്രോളര്‍ (8281698117), ഇന്‍സ്‌പെക്ടര്‍ സുല്‍ത്താന്‍ ബത്തേരി (8281698118), ഇന്‍സ്‌പെക്ടര്‍ മാനന്തവാടി (8281698119).