ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ വ്യാഴ കര്‍മ്മങ്ങളും നടക്കും.അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മപുതുക്കിയാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.ദുഃഖ വെള്ളിയോടനുബന്ധിച്ച് നാളെ, ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും.
ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്‍കി യേശു വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.