അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
രാവിലെ എട്ടര മുതല്‍ വൈകിട്ട് വൈകിട്ട് അഞ്ചര വരെയാണ് കോളജുകളുടെ പ്രവര്‍ത്തന സമയം. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറാണ് ക്ലാസുകള്‍. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.
നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണാന്‍ കഴിഞ്ഞതിന്റേയും, കലാലയങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റേയും സന്തോഷം വിദ്യാര്‍ത്ഥികളും മറച്ച് വച്ചില്ല. ശനിയാഴ്ചയും കോളജുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.