ഓണവിപണി: ഏത്തക്കായ വില കുതിച്ച്‌ ഉയരുന്നു

0

ഓണവിപണിയില്‍ ഏത്താക്കായവില കുതിച്ചു ഉയരുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു.
നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഞാലിപ്പൂവന്‍ പഴം കിലോക്ക് 120 രൂപവരെയാണ് തിരുവനന്തപുരത്തെ വില.
പ്രതികൂലകാലാവസ്ഥയില്‍ മേട്ടുപ്പാളയം വിപണിയില്‍നിന്ന് ഞാലിപ്പൂവന്‍ അടക്കമുള്ള കുലകള്‍ എത്തുന്നത് കുറഞ്ഞത് തെക്കന്‍ ജില്ലകളില്‍ ക്ഷാമമുണ്ടാക്കുന്നുണ്ട്.
ഓണച്ചന്തകള്‍ ലക്ഷ്യമിട്ട് സഹകരണസംഘങ്ങള്‍ നേരത്തേ കച്ചവടം ഉറപ്പിച്ചതും പൊതുവിപണിയില്‍ കുലവരവ് കുറയാനിടയാക്കി. വടക്കന്‍ കേരളത്തില്‍ മൈസൂരുവില്‍ നിന്നും മാനന്തവാടിയില്‍ നിന്നും എത്തുന്ന ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില.
തിരുവനന്തപുരം
എത്തക്കായ 100
മൊത്തവില 80
ഉപ്പേരി 360
ശര്‍ക്കരവരട്ടി 320
ഞാലിപ്പൂവന്‍ 120
കോട്ടയം
ഏത്തക്കായ 75
മൊത്തവില 63
ഉപ്പേരി 400
ഞാലിപ്പൂവന്‍ 100
മൊത്തവില 90
എറണാകുളം
ഏത്തക്കായ 75
മൊത്തവില 60
ഉപ്പേരി 340
ഞാലിപ്പൂവന്‍ 100
മൊത്തവില 85
തൃശ്ശൂര്‍
ഏത്തക്കായ 80
മൊത്തവില 65
ചെങ്ങാലിക്കോടന്‍ 90
ഞാലിപ്പൂവന്‍ 80
കോഴിക്കോട്
ഏത്തക്കായ 70
ഉപ്പരേി 420
ഞാലിപ്പൂവന്‍ 90
കണ്ണൂര്‍
ഏത്തക്കായ 80
ഉപ്പേരി 360
ഞാലിപ്പൂവന്‍ 90

Leave A Reply

Your email address will not be published.

error: Content is protected !!