കുരുമുളക് കൃഷി വ്യാപക നാശത്തിലേക്ക് ദുരിതത്തിലായി കര്‍ഷകര്‍

ബെന്നി മാത്യു പുല്‍പ്പള്ളി

0

ഒരു കാലത്ത് വയനാടന്‍ സമ്പദ്ഘടന നിയന്ത്രിച്ചിരുന്ന കുരുമുളക് കൃഷി വ്യാപക നാശത്തിലേക്ക്. പല വട്ടം കൃഷിയിറക്കി നഷ്ടം നേരിട്ട പലരും കുരുമുളക് കൃഷി ഉപേക്ഷിച്ചു. പത്തും മുപ്പതും അടി ഉയരമുള്ള താങ്ങുമരങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന കുരുമുളക് തോട്ടങ്ങള്‍ നാമമാത്രമായി. കറുത്ത പൊന്നിന്റെ ശക്തിയില്‍ ഉയര്‍ന്നു വന്ന കുടിയേറ്റ മേഖലയിലെ ഗ്രാമങ്ങള്‍ പലതും കുരുമുളകിന് കീടബാധ വന്നതോടെ സാമ്പത്തികമായി ക്ഷയിച്ചു.പത്തും മുപ്പതും ക്വിന്റെല്‍ ആദായം എടുത്തിരുന്ന പല കര്‍ഷകര്‍ക്കും ഇപ്പോള്‍ വീട്ടാവശ്യത്തിന് പോലും കുരുമുളക് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ.് ദ്രുതവാട്ടം മൂലം പുതിയതായി കൃഷി ചെയ്യുന്ന കുരുമുളക് ചെടികള്‍ വളര്‍ന്നു പന്തലിക്കുന്നതോടെ രോഗബാധ എത്തി നശിക്കുന്ന അവസ്ഥയാണ.് 1990 കളിലാണ് ദ്രുതവാട്ട രോഗം കുരുമുളകില്‍ കണ്ടു തുടങ്ങിയത.് രോഗം ബാധിച്ച് വേരറ്റ ചെടിയുടെ ഇലയും തണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ വാടിയുണങ്ങുന്നു. മണ്ണില്‍ നനവുള്ളപ്പോള്‍ കുറച്ചു കാലം പിടിച്ചു നില്‍ക്കുമെന്നു മാത്രം 2000 നു ശേഷമാണ് വ്യാപക നാശമുണ്ടായത്. പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിരവധി തോട്ടങ്ങളില്‍ അവശേഷിക്കുന്ന കുരുമുളക് ചെടികളും വാടി ഉണങ്ങിയും പഴുത്ത് ഇല പൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ.് വളര്‍ന്ന് ആദായം എത്തുമ്പോഴാണ് രോഗബാധവില തകര്‍ച്ചയില്‍ നിന്ന് കുപ്പുകുത്തി കുരുമുളക് ഉല്‍പ്പാദനം കാര്യമായി കുറഞ്ഞപ്പോള്‍ വില ഉയര്‍ന്നു. ഈ ആകര്‍ഷണത്തില്‍ കര്‍ഷകര്‍ വീണ്ടും വീണ്ടും കൃഷി നടത്തുന്നു ആദായമെടുക്കാറാകുമ്പോള്‍ ചെടി നശിക്കുന്ന അവസ്ഥയാണ് കുരുമുളകിന്റെ സര്‍വ്വനാശം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്‌പൈസസ് ബോര്‍ഡ് മുഖേന നടപ്പാക്കിയ കുരുമുളക് ആവര്‍ത്തന കൃഷി കുറെയൊക്കെ ഫലം കണ്ടിരുന്നുവെങ്കിലും കീടബാധ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. കാര്‍ഷിക മേഖലയില്‍ വന്‍ ഗവേഷണങ്ങളും കണ്ടെത്തലുകളും നടക്കുമ്പോഴും ദ്രുതവാട്ടത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്താനോ രോഗ പ്രതിരോധത്തിനുള്ള കണ്ടെത്തലോ ഉണ്ടാകുന്നില്ല. കുമിള്‍നാശിനികളുടെ ഉപയോഗമാണ് കൃഷി വിദഗ്ദര്‍ നിര്‍ദേശിക്കുന്നത് വര്‍ഷങ്ങളായി തകര്‍ച്ച നേരിടുന്ന കുരുമുളക് കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാരോ സുഗന്ധവ്യജ്ഞന ബോര്‍ഡോ നടത്തുന്നുമില്ല. കൃഷിഭവനുകള്‍ വഴി വര്‍ഷാവര്‍ഷം നടത്തുന്ന കുരുമുളക് പദ്ധതികളില്‍ പലതും തട്ടിപ്പും ലക്ഷ്യം കാണാത്തതുമാണെന്ന് കര്‍ഷകര്‍ പറയുന്നു ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കി ഏതാനും വര്‍ഷത്തെ വളര്‍ച്ചയോടെ കൂമ്പടയുന്ന അവസ്ഥയിലാണിപ്പോള്‍. കുരുമുളക് കൃഷി മനസു മടുത്ത് കൃഷി ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!